തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്ബതികള്‍ മരിച്ചതായി റിപ്പോർട്ട്. മരിച്ചത്, ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ്. ഇവരുടെ വിവാഹം 10 ദിവസം മുമ്പായിരുന്നു.
കെഎം ഷാജി എംഎൽഎയെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വിളിച്ചുവരുത്തി വിശദീകരണം തേടി
അപകടം നടന്നത് ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. തത്സമയം തന്നെ സലാഹുദ്ദീന് മരിച്ചു. ഫാത്തിമ ജുമാന മരിച്ചത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണുള്ളത്. മരിച്ച ഫാത്തിമ ജുമാന ചേലേമ്ബ്ര ഇളന്നുമ്മല് കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ്. മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക