അഴീക്കോട് പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത കെഎം ഷാജി എംഎൽഎയെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വിളിച്ചുവരുത്തി വിശദീകരണം തേടിയതായി റിപ്പോർട്ട്. നടപടി, തുടർച്ചയായി ഇഡി ചോദ്യംചെയ്യലിന്റെ പശ്ചാത്തലത്തിലാണ്. ഷാജിയെ വിളിച്ച് വരുത്തി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്, ഉന്നതാധികാര സമിതി യോഗം ചേർന്നതിന് തൊട്ട് പിന്നാലെയാണ്.
കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ
നിലവിൽ കെഎം ഷാജി യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ്. ഇഡി ഷാജിയെ വീണ്ടും വിളിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തുടരുകയാണ്. യോഗം, തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക