മണ്ഡല മകരവിളക്കു കാലത്തു ക്ഷേത്രദർശനം നടത്തുന്നതിന് ഇത്തവണ പരിമിതികൾ ഉള്ളതിനാൽ ശുദ്ധിയോടെ വീടുകളിൽ വ്രതം അനുഷ്ഠിക്കുകയും ആചാരസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് താലൂക്ക് യൂണിയനുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിർദേശം.
കോവിഡ് കാലത്ത് ദർശനത്തിനു നിയന്ത്രണം ഉണ്ടെങ്കിലും ക്ഷേത്രങ്ങളും വിശ്വാസവും നിലനിർത്തേണ്ട കടമ ഹൈന്ദവർക്കുണ്ട്.
മണ്ഡല മകരവിളക്ക് കാലം ഹൈന്ദവ വിശ്വാസികളുടെ വ്രതാനുഷ്ഠാന കാലമായി മാറണമെന്നും സുകുമാരൻ നായർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക