ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. കേസിൽ പ്രതിചേർത്ത് മൂന്ന് മാസങ്ങൾക്ക് ശേഷം സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. സമ്പത്തിന്റെ സഹായിയായ റിയാസുദ്ദീനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊവിഡ് പോസിറ്റീവായി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സമ്പത്തിനെ അവിടെ നിന്നും കടന്നുകളയാൻ സഹായിച്ചത് റിയാസുദ്ദീനാണ്. സമ്പത്ത് രാജിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഓഗസ്റ്റ് പതിനൊന്നിനാണ് ബംഗളൂരുവിൽ കലാപം നടന്നത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അൻപതോളം പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 377 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക