ബി.ജെ.പിയിൽ, തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ എത്തിക്കാനുള്ള നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയിൽ ശനിയാഴ്ച രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം നടക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദർശനം, ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി നടത്തിയ ചർച്ചകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗൻ നയിച്ച വേൽ യാത്ര കോടതി തടയുകയും നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ബി.ജെ.പി ശ്രമം, ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിരുന്ന വേൽ യാത്രയുടെ സമാപനത്തിൽ രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം നടത്താനായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തുന്നത് തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചർച്ചകളായിട്ടാണ് ശനിയാഴ്ച. ഈ ഘട്ടത്തിലാകും അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച. തമിഴ്നാട്ടിൽ ബി.ജെ.പി യുടെ ശ്രമങ്ങൾ, തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേൽമുരുകനെ രാഷ്ട്രീയ പ്രതീകമാക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക