വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊടുവള്ളി നഗരസഭയിൽ നിന്ന് മത്സരിയ്ക്കാനിരിക്കുകയാണ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസൽ. ഇടത്പക്ഷ പിന്തുണയോടെ ഫൈസൽ മത്സരിയ്ക്കുമെന്നായിരുന്നു വിവരം. എന്നാൽ, കാരാട്ട് ഫൈസലിന്റെ ഇടത് പിന്തുണ ഒഴിവാക്കിയേക്കും എന്നാണ് ഇപ്പോഴത്തെ സൂചന. കാരാട്ട് ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം എല്‍ഡിഎഫിന് സംസ്ഥാന തലത്തില്‍ ദോഷം ചെയ്യുമെന്നത് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.
തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനം
ഇടത് എംഎല്‍എ പി.ടി. റഹീമാണ് കഴിഞ്ഞദിവസം എല്‍ഡിഎഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് ചേരുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
വൺ ബില്യൺ വ്യൂവേർസ് നേട്ടത്തിൽ റൗഡി ബേബി, ഒപ്പം മറ്റൊരു സന്തോഷവും..; ഇരട്ടി മധുരം പങ്കുവച്ച് ധനുഷും
പ്രതികരിക്കാൻ ഇവിടെ എഴുതുക