മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി വന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്.
I have tested positive for COVID -19 today afternoon. I got up with mild fever around 2 AM last night. Got myself tested first thing in the morning.Two parallel Tests. No other symptoms so far.All those who have been in contact with me over the past few days are advised caution.
— Manish Tewari (@ManishTewari) November 16, 2020
ട്രംപ് തലതിരിഞ്ഞ ഭരണാധികാരി, തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യം: എംഎം മണി
തലേന്ന് രാത്രി ചെറിയ പനി ഉണ്ടായിരുന്നുവെന്നും രാവിലെ പരിശോധന നടത്തി എന്നും അദ്ദേഹം പറയുന്നു. രണ്ടു പരിശോധനകളാണ് നടത്തിയത്. പനിയ്ക്കു പുറമെ മറ്റു രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പാലിയ്ക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വൺ ബില്യൺ വ്യൂവേർസ് നേട്ടത്തിൽ റൗഡി ബേബി, ഒപ്പം മറ്റൊരു സന്തോഷവും..; ഇരട്ടി മധുരം പങ്കുവച്ച് ധനുഷും
പ്രതികരിക്കാൻ ഇവിടെ എഴുതുക