എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ് കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം ഇന്നലെ രാത്രിയോടെയായിരുന്നു . കാർ നിയന്ത്രണം വിട്ട് കായലിൽ വീണത്, ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ്.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു.
സലാം ഭാര്യയുമായി കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും മൂലം ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് ഭാര്യ മുങ്ങിമരിക്കുകയായിരുന്നു.
സലാമിന്റെ ജീവൻ രക്ഷിച്ചത്
പ്രദേശത്തെ മത്സ്യതൊഴിലാളികളെത്തിയാണ്. മുനമ്പം എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ പൊലീസും വിവരമറിഞ്ഞ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക