ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റൻസ് ആൻഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം.
നാഷണൽ ഡിഫൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശപ്രകാരം നാവിക അക്കാദമി അധികൃതർ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി.
‘നടൻ തൻറെ ഭാര്യയുമായി അടുപ്പത്തിൽ ആയിരുന്നു’: സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ്
പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ എം.സി.പ്രമോദ് പരാതിയിൽ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി.
ഇന്നലെ രാത്രി മുതൽ നാവിക അക്കാദമിക്ക് കൂടുതൽ സുരക്ഷ ഒരുക്കി പൊലീസ് പട്രോളിങ് ഊർജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക