കൊല്ലത്ത് വൻ ലഹരിമരുന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘം, രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. രണ്ട് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. സംഭവം ഇന്ന് രാവിലെയാണ്. പിടിയിലായത് തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ് എന്നിവരാണ്. ഹാഷിഷ് ഓയിൽ തൃശൂർ സ്വദേശി ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക