മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരിയും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് മൂന്നാമതും നോട്ടീസ് നല്കി. കങ്കണ നംവംബര്‍ 23നും സഹോദരി രംഗോലി 24നും ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ മതസ്പര്‍ധ ഉണ്ടാക്കുമെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചു; ബോളിവുഡ് നടി തപ്സി പാനുവിന് പൊലീസ് പെറ്റിയടിച്ചു
ആദ്യത്തെ തവണ ഹാജരാകണമെന്ന് നോട്ടീസ് നല്കിയപ്പോള് അനുജന്റെ വിവാഹം നടക്കുന്നതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അഭിഭാഷകന് വഴി അറിയിച്ചു. ആ സമയത്ത് ഇരുവരും ജന്മനാടായ ഹിമാചല്‍ പ്രദേശിലായിരുന്നു.
നവംബര്‍ 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്നാംതീയതി വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ല. മുംബൈ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ സഹില്‍ അഷ്റഫ് അലി സയ്യിദ് ആണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക