സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകള്‍ പരിശോധിച്ചതിൽ 5722 പേർക്ക് കൊവിഡ് പൊസിറ്റീവ്. 8.54 ആണ് ഇന്നത്തെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോവിഡ് വ്യാപനം കൂടുന്നു: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 2000 രൂപയാക്കി
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ.
- മലപ്പുറം -836
- തൃശൂര്‍ -614
- കോഴിക്കോട് -534
- ആലപ്പുഴ -519
- പാലക്കാട് -277
- തിരുവനന്തപുരം -343
- എറണാകുളം -283
- കോട്ടയം -340
- കൊല്ലം -331
- കണ്ണൂര്‍ -244
- ഇടുക്കി -225
- പത്തനംതിട്ട -117
- കാസര്‍ഗോഡ് -134
- വയനാട് -107
58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക