നടൻ രൺവീർ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ആരാധകർ. നടൻ അഭിനയിച്ച ബിംഗോയുടെ പരസ്യത്തിനെതിരെയാണ് ഹെയിറ്റ് ക്യാംപെയിൻ നടക്കുന്നത്.
പരസ്യത്തിൽ ഭാവി പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശാസ്ത്ര രംഗവുമായി ബന്ധപ്പെടുത്തി രൺവീർ നൽകുന്ന മറുപടി സുശാന്തിനെ കളിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബോയ്ക്കോട്ട് ബിംഗോ ഹാഷ്ടാഗുകൾ ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു.
ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ, അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം
ഒരു കുടുംബ പരിപാടിയിൽ ബിംഗോ കൊറിച്ചെത്തുന്ന രൺവീറിനോട് ഭാവി പരിപാടികളെക്കുറിച്ച് ബന്ധുക്കൾ മാറിമാറി ചോദിക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. ഇതിന് ശാസ്ത്ര പദങ്ങൾ ചേർത്ത് ഒരു മറുപടിയാണ് നടൻ നൽകുന്നത്. ഈ മറുപടിയിലൂടെ സയൻസിനോട് ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന സുശാന്തിനെ കളിയാക്കുകയാണെന്ന് ആരാധകർ പറയുന്നു.
അതേസമയം അന്തരിച്ച ഒരു ബോളിവുഡ് സെലിബ്രിറ്റിയെയും പരസ്യത്തിലൂടെ കളിയാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിംഗോ ഉടമസ്ഥരായ ഐടിസി ലിമിറ്റഡ് പറഞ്ഞു. പരസ്യം 2019ൽ സുശാന്ത് മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ചതാണെന്നും കോവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് താമസിച്ചതെന്നും അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക