ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി സംശയം . മേന്ധാർ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.
പാകിസ്താൻ ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഡ്രോൺ ആണെന്ന് സുരക്ഷ സേന സംശയിക്കുന്നു. ഇതെത്തുടർന്ന് സുരക്ഷ ഏജൻസികളുടെ വിശദമായ അന്വേഷണം ആരംഭിച്ചു.
ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാൻ നീക്കം: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്
കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്താൻ പാകിസ്താൻ ശ്രമിച്ചിരുന്നു.
എന്നാൽ ബിഎസ്എഫ് ഡ്രോണിനു നേരേ വെടിയുതിർത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. 300-400 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഇത്തരം വസ്തുക്കള നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ സാധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക