മാതാപിതാക്കൾക്ക് പിന്നാലെ മക്കളും സിനിമ മേഖലയിലേക്കെത്തുക എന്നത് സർവ്വസാധാരണമാണ്. ഇപ്പോഴിതാ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് ചുവടു വക്കുകയാണ്. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ പിന്നീട് മലയാളം, തമിഴ് സിനിമകളിൽ മികച്ച വേഷങ്ങളിൽ തിളങ്ങിയ ആശാ ശരത്തിന്റെ മകൾ ഉത്തരയാണ് സിനിമ ലോകത്തേക്കെത്തുന്നത്.
‘തലൈവി’യ്ക്ക് പിന്നാലെ ശശികലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്..!
സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന സിനിമയിലൂടെയാണ് ഉത്തര ശരത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമിക്കുന്നത്. ആശാ ശരത്തിനെ പോലെ തന്നെ മകൾ ഉത്തരയും മികച്ച ഒരു നർത്തകി കൂടിയാണ്.
വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഇല്ല, തീരുമാനത്തിൽ നിന്ന് പിന്മാറി പിതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക