മറ്റേതെങ്കിലുമൊക്കെ നാടുകളിലേക്കുള്ള യാത്രകൾക്കിടയിൽ അൽപ്പമൊന്നു കറങ്ങാനോ താങ്ങാനോ ഉള്ള അവസരം മറ്റെവിടെങ്കിലും കിട്ടിയെങ്കിലെന്ന് ആഗ്രഹമുണ്ടോ..? പ്ലാൻ ചെയ്ത യാത്ര അങ്ങോട്ടല്ലെങ്കിലും അവസരമുണ്ടായിരുന്നെങ്കിൽ ഇവിടെയൊന്നിറങ്ങാമായിരുന്നു എന്ന് തോന്നാം. എന്നാൽ അങ്ങനെയൊരു അവസരമൊരുക്കുകയാണ് സൗദി അറേബ്യ. മറ്റു യാത്രക്കിടയിൽ അല്പ സമയം തങ്ങാനുള്ള ട്രാന്‍സിറ്റ് വിസിറ്റ് നടപ്പിലാക്കുകയാണ് സൗദി.
കര, കടല്‍, വ്യോമയാന മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുമതി നൽകുന്ന വിസകളാണ് ട്രാന്‍സിറ്റ് വിസിറ്റ് വിസ. ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാനുള്ള സൗദി മന്ത്രിസഭയുടെ നേരത്തെയുള്ള തീരുമാനമാണ് ഇപ്പോള്‍ പ്രാബല്യത്തിലായത്. 48 മണിക്കൂര്‍ സമയ പരിധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ സമയ പരിധിയുള്ള വിസക്ക് 300 റിയാലുമാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക