മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരവെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേലിന്റെ മരണം. മകന് ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി സർവീസുകളിലും യാത്രക്കാര്‍ക്ക് ഇനി സീറ്റ് റിസര്‍വേഷന്‍ സൗകര്യം
ഒക്ടോബർ ഒന്നിനായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കിടെ അവയവങ്ങൾ പ്രവർത്തനരഹിതമായതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. ദീർഘകാലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നു. പാർട്ടി ട്രഷറർ, എം.പിയായി എട്ട് തവണ തുടങ്ങി പാര്‍ട്ടിയുടെ മറ്റു പല സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക