ഇന്ത്യ ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചൈന. നേരത്തെയും ഇന്ത്യയുടെ നടപടിയെ വിമർശിച്ച് ചൈന മുന്നോട്ട് വന്നിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തുടർച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കിയിരിക്കുകയാണ്.
‘നിവാർ’ തീരത്തേക്ക്; അഡയാറിൽ ജലനിരപ്പ് കൂടി, പ്രളയസമാന സാഹചര്യം, മുന്നറിയിപ്പ്
ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനീസ് റീടെയ്ൽ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളുൾപ്പെടെയാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ചത്. മൊത്തം 267 ആപ്പുകളാണ് ഇതുവരെ കേന്ദ്രം നിരോധിച്ചത്. ഇതിനെതിരെയാണ് നടപടി പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചൈന മുന്നോട്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക