കണ്ണൂർ :പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാടായി ഗവ ഐടിഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍ (ഒരുവര്‍ഷം), പെയിന്റര്‍ ജനറല്‍ (രണ്ട് വര്‍ഷം) ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. എസ്എസ്എല്‍സി ജയിച്ചതോ തോറ്റതോ ആയ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് പേക്ഷിക്കാം.
നിയന്ത്രണം കടുപ്പിച്ചു; കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് പുറത്തുപോകരുത്
www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ അഡ്മിഷന് 2020 എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം നവംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. അധിക യോഗ്യത ഉള്ളവര്‍ അതിന്റെ പകര്‍പ്പും അപ് ലോഡ് ചെയ്യണം.
ആപ്പ് നിരോധനത്തിൽ ഇന്ത്യ തീരുമാനം പിൻവലിയ്ക്കണമെന്ന് ചൈന
പ്രവേശനം നേടുന്ന ട്രെയിനികള്‍ക്ക് സൗജന്യ പരിശീലനം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സായി 900 രൂപ, സ്റ്റഡി ടൂറിനായി 3000 രൂപ എന്നിവയും പ്രതിമാസം 800 രൂപ നിരക്കില്‍ സ്റ്റൈപ്പന്റും ലഭിക്കും. ലംപ്സം ഗ്രാന്റ് ആദ്യവര്‍ഷം 1000, രണ്ടാം വര്‍ഷം 800 രൂപ എന്നിങ്ങനെയും വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂള്‍കിറ്റ് വാങ്ങുന്നതിനുള്ള സഹായവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക