ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന് ടീമിന് (QRT) നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ രണ്ട് ജവാന്മാര് വീരമൃത്യു വരിച്ചു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ഭീകരാക്രമണം നടന്നത്.
രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് മതി: പ്രധാനമന്ത്രി നരേന്ദ്രമോദി
തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കാശ്മീര്‍ ഐജി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
3 terrorists started shooting at our Army soldiers. Two jawans were critically injured & reportedly succumbed to injuries. Jaish has active movement here, by evening we'll identify the group. Terrorists fled in a car & were armed. 2 are probably Pakistani & one local: Kashmir IG https://t.co/uamfzgJ6Ds pic.twitter.com/zEp9Ij4oOc
— ANI (@ANI) November 26, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക