സമൂഹ മാധ്യമങ്ങളിൽ താനടക്കമുള്ള ബോളിവുഡ് താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഫോട്ടോഷോപ്പാണെന്ന് സമീറ റെഡ്ഡിയുടെ തുറന്ന് പറച്ചിൽ.
ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഒതുങ്ങിയ അരക്കെട്ടും ആലില വയറും സെറ്റ് ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തുന്നു. 2010 ൽ സിനിമയിൽ തിളങ്ങി നിന്ന കാലത്തെ ചിത്രം പങ്കുവച്ചാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഈ ചിത്രത്തിൽ മുഖക്കുരുവോ മറ്റു പാടുകളോ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ?,
നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം; തിളങ്ങി ദിലീപും കാവ്യയും; ചിത്രങ്ങള്
ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് 2010ലെ ചിത്രമാണ്. എന്റെ കയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. അതിന്റെ ആനന്ദം മറ്റൊന്നിലും ലഭിക്കില്ല.’–സമീര റെഡ്ഡി പറയുന്നു.
പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളിൽ നിന്നുപോലും കേൾക്കേണ്ടി വന്ന പരിഹാസവാക്കുകൾ വേദനാജനകമായിരുന്നുവെന്ന് അവർ ഒരവസരത്തിൽ തുറന്നുപറഞ്ഞിരുന്നു.
മെയ്ക്കപ്പില്ലാത്ത വിഡിയോയുമായി എത്തിയ താരം നരച്ച മുടിയും പാടുകളുമുള്ള സാധാരണ സ്ത്രീയാണ് താനെന്നും ശരീരത്തെ കുറിച്ച് ആർക്കും അപമാനം തോന്നേണ്ട കാര്യമില്ലെന്നും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക