രാജസ്ഥാനിൽ ഓടുന്ന ബസ് വൈദ്യുത കമ്പിയിൽ തട്ടി വൻ തീ പിടിത്തം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ബസ് പൂർണമായും കത്തി നശിച്ചു. ഡൽഹി ജയ്പൂർ ഹൈവേയിൽ രാജസ്ഥാനിലെ ആക്രോളിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സീമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴ്ന്ന് കിടന്ന വൈദ്യുത കമ്പിയിൽ തട്ടുകയും ഉടൻ തന്നെ ബസിന് തീ പിടിക്കുകയുമായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പൊള്ളലേറ്റാണ് ആറ് പേരും മരിച്ചത്.
കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം; സഹായവാഗ്ദാനവുമായി ദില്ലി സര്‍ക്കാര്‍
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക