കണ്ണൂർ :തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ
പോളിങ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകി ഒഴിവാക്കൽ ഉത്തരവ് ലഭിക്കാത്ത മുഴുവൻ ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കും വിധം കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
സ്വർണ്ണവില കുത്തനെ ഇടിയുന്നു; നാല് മാസം കൊണ്ട് ഇടിഞ്ഞത് 6000 രൂപ
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസ്സുകൾ നവംബർ 30 മുതൽ 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലും വച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക