പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ ഇന്ന് വിലയിരുത്തും. പ്രധാനപ്പെട്ട വാക്സിൻ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കുമെന്നാണ് റിപ്പോർട്ട്. അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകും പ്രധാനമന്ത്രിയുടെ ആദ്യ സന്ദ൪ശനമെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും
അവിടെ വികസിപ്പിക്കുന്നത് സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ്. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്റെ പുരോഗതിയും വിലയിരുത്തും. തുടർന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിൻ തയ്യാറാക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെകിലേക്ക് പോകും. വൈകിട്ട് അഞ്ചരയോടെ ഡൽഹിക്ക് തിരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക