ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 150 വാര്‍ഡുകളിലായി 1122 സ്ഥാനാർഥികളായിരിക്കും മത്സരിക്കുക. 74.67 ലക്ഷം വോട്ടർമാരാണുള്ളത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവർ അവരവരുടെ പാര്‍ട്ടി പ്രചരണം നയിച്ചു.
കോണ്‍ഗ്രസിന്റെ പ്രചരണത്തിന് തെലങ്കാന അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡി നേതൃത്വം നല്കി. ബിജെപി നടത്തിയ പ്രചരണമാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അധ്യക്ഷന്‍ ജെ പി നദ്ദ, ഒപ്പം വിവിധ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ബിജെപിയുടെ പ്രചരണത്തിന് ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക