സർക്കാർ സൗജന്യമായി, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന ക്രിസ്മസ് കിറ്റ് ഡിസംബർ മുതൽ വിതരണം ചെയ്യും. കിറ്റിലുണ്ടാവുക 11 ഇനമാണ്. പഞ്ചസാര– -500 ഗ്രാം, കടല– 500 ഗ്രാം, നുറുക്ക് ഗോതമ്പ്– ഒരു കിലോ, വെളിച്ചെണ്ണ–അര ലിറ്റർ, മുളകുപൊടി– 250 ഗ്രാം, ഖദർ മാസ്ക്– രണ്ട്, ഒരു തുണി സഞ്ചി, ചെറുപയർ– 500 ഗ്രാം, തുവരപ്പരിപ്പ്– 250 ഗ്രാം, തേയില– 250 ഗ്രാം, ഉഴുന്ന്– 500 ഗ്രാം, എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. റേഷൻകടകൾ വഴി എല്ലാ കാർഡുടമകൾക്കും കിറ്റ് ലഭിക്കും. നവംബറിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. ഇപ്പോൾ തുടരുന്നത് പിങ്ക് കാർഡുകാരുടെ കിറ്റ് വിതരണമാണ്. ബാക്കിയുള്ളവർക്ക് ഒക്ടോബറിലെ കിറ്റ് വാങ്ങാൻ ഡിസംബർ അഞ്ചുവരെ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക