ഇന്ത്യയില്‍ കോവിഡ് വാക്സീന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫൈസര്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്കി. വാക്സീന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണാവശ്യം.
ഫൈസര്‍ വാക്സീന് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സീനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്.
യുകെയ്ക്കു പിന്നാലെ ബഹ്റൈനിലും കോവിഡ് വാക്സീന് അടിയന്തര അനുമതിനൽകിയിരുന്നു. യുഎസിലും ഫൈസര്‍, മേഡേണ എന്നീ വാക്സീനുകളുടെ അടിയന്തര അനുമതി ദിവസങ്ങള്‍ക്കുള്ളിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടുവാക്സീന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക