കേന്ദ്രം കൊണ്ടു വന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സാധാരണ ജീവിതം തടസപ്പെടുത്താനോ കടകൾ ബലമായി അടപ്പിക്കാനോ അനുവദിക്കില്ല. യാത്ര സുഗമമായി തുടരാൻ ട്രാഫിക് അഡ്വൈസറി നൽകിയിട്ടുണ്ട്.
നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ
കേന്ദ്ര സ൪ക്കാറുമായി നടത്തിയ ചർച്ച മൂന്ന് തവണയും പരാജയപ്പെട്ടു. ഇതിനെ തുടർന്ന് കർഷകർ സമരം ശക്തമാക്കിയിരുന്നു. സിങ്കു, ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നീ അതിർത്തികൾ ഇതിനോടകം തന്നെ അടച്ചു കഴിഞ്ഞു. കോൺഗ്രസും വൈഎസ്ആ൪ കോൺഗ്രസും ശിവ്സേനയും ആം ആദ്മി പാ൪ട്ടിയുമടക്കമുള്ള പ്രതിപക്ഷ സംഘടനകളും ഡൽഹി ചരക്ക് കടത്ത് അസോസിയേഷൻ, ടൂറിസം ട്രാൻസ്പോ൪ട് അസോസിയേഷൻ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക