തമിഴ് സിനിമാസ്വാദകർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ദളപതി വിജയ്ക്കുള്ള സ്വീകാര്യത. സിനിമാക്കകത്തും പുറത്തുമുള്ള നടന്റെ രീതി തന്നെയാണ് അതിനുള്ള കാരണവും. കഴിഞ്ഞ ദിവസമാണ് ഈ വർഷം ഏറ്റവുമധികം റീ ട്വീറ്റ് ചെയ്യപ്പെട്ട ഫോട്ടോയായി ആരാധകർക്കൊപ്പമുള്ള താരത്തിന്റെ സെൽഫി പുറത്തുവന്നത്. ഇത് തന്നെ താരത്തിനുള്ള ജന പിന്തുണയുടെ തെളിവാണ്. ഇപ്പോഴിതാ മറ്റൊരു വാർത്തയുടെ ആവേശത്തിലാണ് ആരാധകർ.
വി.ജെ. ചിത്രയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
നടന്റെ 65 -ാമത് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. സൺ പിക്ച്ചേർസിനൊപ്പം കൈകോർത്ത് പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. എന്നാൽ, സിനിമയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിജയ് , വിജയ് സേതുപതി എന്നിവരൊന്നിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അതിനിടയിലാണ് മറ്റൊരു സന്തോഷ വാർത്തയും ആരാധകരെ തേടിയെത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക