ഇനി അത്യാവശ്യ ഘട്ടങ്ങളിൽ പണത്തിനായി ബാങ്കുകളിലേക്കും എടിഎമ്മുകളിലേയ്ക്കും ഒന്നും ഓടേണ്ട. വീട്ടിലിരുന്നു തന്നെ പണം പിൻവലിക്കുവാനുള്ള പുത്തൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് കാക്കനാട് ഇൻഫോപാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കമ്പനി. ഒരു തവണ പരമാവധി 10000 രൂപ വരെ പിൻവലിക്കുവാനുള്ള ഉപാധിയാണ് ഏസ്മണി മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നത്.
വീണ്ടും റൊമാന്റിക് ഹീറോയായി ചാക്കോച്ചന്; പഴയ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഏസ്മണി ആപ്പിലൂടെ ബാങ്ക് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പണത്തിന് ഓർഡർ നൽകാം. ഓർഡർ ലഭിച്ചാൽ 30-40 മിനിറ്റിനുള്ളിൽ വീട്ടിലെത്തുന്ന എക്സിക്യുട്ടിവിന്റെ കൈവശമുള്ള സ്വൈപ്പിങ് മെഷീനിൽ ഏത് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാനാകും. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഏസ്മണി ആപ്പ് ഡൗൺലോഡ് ചെയ്യാം.
വിജയ്യുടെ ” മാസ്റ്റർ “കേരളത്തിൽ മാജിക് ഫ്രെയിംസിനും ഫോർച്യുണിനും
പ്രതികരിക്കാൻ ഇവിടെ എഴുതുക