പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 16ന്; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം
ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ജാമ്യം നൽകരുതെന്നും വീണ്ടും ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ജാമ്യം നല്കിയാലും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക