കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിൽ വോട്ടെണ്ണിത്തീർന്ന ആദ്യ 5 വാർഡുകളിലും ട്വന്റി ട്വന്റി സ്ഥാനാർഥികൾ ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ ആകെയുള്ള 16 വാർഡുകളിലെ ഫലമറിഞ്ഞ 8 വാർഡുകളിൽ ഏഴിലും ട്വന്റി ട്വന്റിക്കു ജയം. ഒരു സീറ്റ് യുഡിഎഫിന്.
ഐക്കരനാട് പഞ്ചായത്തിലെ 14 വാർഡുകളിൽ ഫലമറിഞ്ഞ പത്തിലും ട്വന്റി ട്വന്റിക്കു വിജയം. മഴുവന്നൂർ പഞ്ചായത്തിലെ 19 വാർഡുകളിൽ ഫലമറിഞ്ഞ 12ൽ എട്ടിലും ട്വന്റി ട്വന്റി സ്ഥാനാർഥികൾ ജയിച്ചു. മറ്റു 4 വാർഡുകളിൽ എൽഡിഎഫ്.
കൊടുവള്ളിയിൽ യുഡിഎഫ് വൻ ഭുരിപക്ഷത്തിലേക്ക്. 36 ൽ 26 ഉം യുഡിഎഫിന്. കൊടുവള്ളിയിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ വിജയിച്ചു .
വയനാട്ടില്‍ 3 മുനിസിപ്പാലിറ്റികളില്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്‍തൂക്കം. കല്പറ്റ നഗരസഭയില്‍ 28 ഡിവിഷനുകളില്‍ 15 എണ്ണത്തിലും യുഡിഎഫ് വിജയം . ആന്തൂർ നഗരസഭയിൽ 28സീറ്റും എൽഡിഎഫിന്. കല്യാശ്ശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്. രണ്ടിടത്തും പ്രതിപക്ഷമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക