അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞു. ചരിത്ര വിജയമാണ് കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും നേടാന്‍ കഴിഞ്ഞത്. കോട്ടയം എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ്. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളിലെല്ലാം കേരളാ കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചിരുന്നുവെന്നും അവിടെയെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലായില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡിൽ എൻഡിഎ സ്ഥാനാർഥി വി വി രാജേഷിന് ജയം
യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് ജനങ്ങളും തീരുമാനിച്ചുവെന്നും മാണിസാറിനൊപ്പം നിന്ന് മാണിസാറിനെ ചതിച്ചവരുണ്ടെന്നും അവര്‍ക്കുള്ള മറുപടിയായാണ് ഈ വിജയത്തെ കാണുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉടനീളം വലിയ മുന്നേറ്റമുണ്ട്. ചിലര്‍ കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പദവികള്‍ക്ക് വേണ്ടി മാത്രം പോയവരെ അറിയാമെന്നും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പതിറ്റാണ്ടുകളായി ഒപ്പം നില്‍ക്കുന്നവരാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക