ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിനിടെ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല് ദേശീയ പതാക വിരിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ദേശീയ പതാക ചുവരില്‍ വിരിച്ചത്. അതേസമയം പൊലീസ്, നഗരസഭ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ഇടുക്കിയില്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി
എന്നാൽ നഗരസഭ സെക്രട്ടറിയുടെ പരാതിയിന്മേല് ടൗണ്‍ സൗത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. നഗരസഭാ സെക്രട്ടറി പരാതി നല്‍കിയത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്. പൊലീസിന്റെ തീരുമാനം സംഭവ സമയത്തെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതിപട്ടിക തയ്യാറാക്കാനാണ്.
പൊലീസ് നല്കുന്ന സൂചന, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറും രണ്ട് കൗണ്‍സിലര്‍മാരുമുള്‍പ്പെടെ 15 ബിജെപി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാകുമെന്നാണ്. സംഭവത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പാലക്കാട് എസ്പി സുജിത് ദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക