കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ ശബരിമല തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. പൊലീസും മെഡിക്കൽ ടീമും അടക്കം നൂറു പേർ മാത്രമേ അനുഗമിക്കുന്നവരിൽ ഉണ്ടാകു. വഴിനീളെയുള്ള സ്വീകരണങ്ങളും ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു
കൂടാതെ മകരവിളക്ക് സമയത്തെ സാഹചര്യം അനുസരിച്ച് കൂടുതൽ ഭക്തരെ പ്രവേശിക്കുന്നതിനേ കുറിച്ച് തീരുമാനം എടുക്കും. 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കോടതി നിർദേശമനുസരിച്ച് ദേവസ്വം ബോർഡ് ആരംഭിച്ചുവെന്നും സംസ്ഥാന പൊലീസ് തീരുമാനിക്കുന്നതനുസരിച്ച് വെർച്വൽ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും എൻ. വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക