ഒതളങ്ങ തുരുത്ത് എന്ന വെബ്സീരീസിലൂടെ ശ്രദ്ധേയനായ അബിൻ സിനിമയിലേക്ക്. സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ജൂഡ് തന്നെയാണ് വാർത്ത പുറത്തുവിട്ടത്. അബിന് ഒപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവെച്ചു.
അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ – ജൂഡ് കുറിച്ചു.
ഒരു കൂട്ടം ചെറുപ്പക്കാർ ഒന്നിച്ച ഒതളങ്ങ തുരുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇതിൽ നത്ത് എന്ന കഥാപാത്രമായാണ് അബിൻ എത്തിയത്. അന്ന ബെൻ, സണ്ണി വെയിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സാറാസിലൂടെയാണ് അബിൻ സിനിമയിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക