താൻ ഏതെങ്കിലും മതത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് നടി മഞ്ജു വാര്യർ. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. കന്യക മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്.
പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’- മഞ്ജു വാര്യർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക