കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി നടപ്പാക്കുന്ന ”ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന” പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 2,00,000/- രൂപയാണ് വായ്പ അനുവദിക്കുന്നത്.
യുട്യൂബ് വരുമാനത്തിന്റെ റെക്കോഡ് ഈ വർഷവും റയാന് തന്നെ ! ഈ വർഷം സമ്പാദിച്ചത് 217.14 കോടി രൂപ
അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000/- രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര് അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക