കൊച്ചിയിലെ മാളിൽ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്. നടപടി, നടിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. ഇതിനിടെ എറണാകുളം ജില്ലാ കോടതിയിൽ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചു. കോടതി വരും ദിവസങ്ങളിൽ അവധിയായതിനാൽ തിരിച്ചറിയൽ പരേഡിനും ജാമ്യത്തിനുമുള്ള അപേക്ഷകൾ policeഅടുത്തയാഴ്ചയാകും പരിഗണിക്കുക.
കൂടാതെ കേസിൽ പ്രതികളായ മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ പ്രതികൾ കാക്കനാട് ജില്ലാ ജയിലിൽ ആണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക