കണ്ണൂര്‍: ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2021 ജനുവരി മുതല്‍ തുടങ്ങുന്ന ഹ്രസ്വകാല ക്ഷേത്രകലാ പരിശീലന കോഴ്സിലേക്ക് എട്ടിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചെണ്ടമേളം, സോപാന സംഗീതം, ഓട്ടന്തുള്ളല്, ചുമര്‍ചിത്രം എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചെണ്ടമേളം കോഴ്സിനും ഇപ്പോള്‍ അപേക്ഷിക്കാം. ഒരാള്‍ ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കരുത്. ഒഴിവ് ദിവസങ്ങളിലാണ് ക്ലാസ്. അപേക്ഷ ജനുവരി 10 നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക