എന്തും ഏതും സമൂഹമാധ്യമങ്ങളിലൂടെ വേഗത്തിൽ പ്രചരിക്കുന്ന കാലമാണിത്. ഇപ്പോൾ സോഷ്യൽ മീഡിയ ഒരു നൃത്തത്തിന് പുറകെയാണ്. വലിയ രീതിയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നൃത്തം മറ്റാരുടേതുമല്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ചുവടുകൾ വയ്ക്കുന്നത്. ശാന്താള്‍ നര്ത്തകന് ബസന്തി ഹേംബ്രമിനെ അനുമോദിക്കുന്ന ചടങ്ങിലാണ് മമത ബാനർജി പങ്കെടുത്തത്. പരിപാടിയില്‍ കലാകാരന്മാര് മമതെയ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.
#WATCH West Bengal CM Mamata Banerjee broke into a dance during the opening of Bangla Sangeet Mela 2020 in Kolkata yesterday pic.twitter.com/TLDQOvyXBr
— ANI (@ANI) December 24, 2020
പ്രശസ്ത സിനിമ സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി
നൃത്തം ചെയ്യാനായി ക്ഷണിച്ചപ്പോൾ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ഒപ്പം കൂടുകയായിരുന്നു. നാടന്‍ കലാകാര്‍ക്കൊപ്പമാണ് മമതാ ബാനര്‍ജി നൃത്തച്ചുവടുകള്‍ വച്ചത്. ബംഗാള്‍ ഒരിക്കലും ഗുജറാത്താകില്ലെന്ന് ചടങ്ങില്‍ മമത പറഞ്ഞു. ബംഗാളിന്റെ ഐക്യത്തിന് വേണ്ടി മമത ആഹ്വാനം ചെയ്തു. ബംഗാളില്‍ ഗുജറാത്ത് മോഡല്‍ വികസനം നടപ്പാക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് മമതയുടെ പ്രസംഗം. ബംഗാളിനെ ഗുജറാത്താക്കാൻ അനുവദിക്കുകയില്ലെന്ന് മമത വീണ്ടും ആവർത്തിച്ചു.
പൂനെ- എറണാകുളം സ്പെഷ്യൽ ട്രെയിൻ സർവീസ് 27 മുതൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക