ഹൈദരാബാദ്: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജി ഹൈദരാബാദിലായിരുന്നു. സെറ്റിലെ നിരവധി പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായരുന്നു. തുടർന്ന് കഴിഞ്ഞദിവസം രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക