കോഴിക്കോട്: വടകരയിൽ ബോണറ്റിൽ ആളുമായി കാർ കുതിച്ചു പാഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. കാർ ഓടിച്ചിരുന്നയാളെ പൊലീസ് അന്വേഷിക്കുകയാണ്. ചീറിപ്പായൽ നഗരത്തിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇന്നലെ വൈകിട്ട് 4.30 ന് ആയിരുന്നു സംഭവം.
കോടതി വളപ്പിൽ നിന്ന് മാർക്കറ്റ് റോഡ് വഴി വേഗത്തിൽ ഓടിയ ചുവന്ന കാറാണ് പരിഭ്രാന്തിയുണ്ടാക്കിയത്. കുടുംബ കോടതിയിലെത്തിയ കുട്ടിയെ പിതാവ് കൊണ്ടുപോവുന്നത് കുട്ടിയുടെ അമ്മാവൻ തടഞ്ഞതാണ് പ്രശ്നത്തിന്റെ തുടക്കം. കോഴിക്കോട് അരക്കിണറിലുള്ള കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് വടകര കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
https://www.facebook.com/100006110203618/videos/2722131971333783/
ഇന്നലെ വൈകിട്ട് കേസ് മാറ്റി വച്ച സമയത്ത് പിതാവ് കുട്ടിയെ തന്റെ കാറിൽ കൊണ്ടു പോകാൻ ശ്രമിച്ചത് ഭാര്യാ സഹോദരൻ തടഞ്ഞു. കാർ മുന്നോട്ടെടുത്തപ്പോൾ ഇയാൾ ബോണറ്റിനു മുകളിലായി.
കാർ അര കിലോമീറ്റർ ദൂരം അടയ്ക്കാത്തെരു വരെ ഇങ്ങനെ ഓടിച്ചു. ഇതിനിടയിൽ തെറിച്ചു വീണു കുട്ടിയുടെ അമ്മാവന് പരിക്കേറ്റു. ഇദ്ദേഹം വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക