യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെ കുപ്പായം. പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് ഹരിപ്രസാദ് കൊളേരിയാണ്.
സംസ്കാരം വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഡിസംബര്‍ 16 നാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. ഗിലന്‍ ബാരി സിന്‍ഡ്രോം, രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനാല്‍ ആരോഗ്യം മോശമായി.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക