ഇനി മലയാള സിനിമകൾ മാത്രമായി പ്രത്യേക ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ‘പ്രൈം റീല്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ ലോഗോ ഇന്ന് ലോഞ്ച് ചെയ്തു. 101 സിനിമാ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ ലോഞ്ച് ചെയ്തിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പ്ലാറ്റ്ഫോമിലൂടെ മലയാളം സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ; ഭാര്യയുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു
സൈജു കുറുപ്പ്, മിയ ജോര്‍ജ്, എന്നിവർ എത്തുന്ന ‘ഗാര്ഡിയന്’ ആണ് പ്രൈം റീല്‍സില്‍ ആദ്യമെത്തുന്ന ചിത്രം. ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണയും അർജുൻ നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൺഫെഷൻസ് ഓഫ് എ കുക്കു’, സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന ‘വാക്ക്’, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സുമേഷ് ആൻഡ് രമേഷ്’ എന്നിവയാണ് പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രങ്ങൾ. ആന്‍ഡ്രോയ്ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക