പൃഥ്വിരാജിന്റെ മകൾ അല്ലി ഇംഗ്ലീഷിലാണ് തന്റെ കുഞ്ഞ് ചിന്തകൾ കോറിയിടുക. ഇതേ പ്രായത്തിൽ തനിക്കറിയാമായിരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടതാണ് അല്ലിയുടെ ഇംഗ്ലീഷ് എന്ന് അച്ഛൻ പൃഥ്വിരാജ് തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അഞ്ച് വയസ്സിൽ താൻ ഇത്രയും നല്ല രീതിയിൽ എഴുതിയിരുന്നില്ല എന്ന് പൃഥ്വിരാജ് പറയുകയുണ്ടായി. ഇപ്പോൾ ആറു വയസ്സുണ്ട് അലംകൃതയ്ക്ക്.
ചില്ലറ അക്ഷരത്തെറ്റ് മാറ്റിനിർത്തിയാൽ അല്ലിയുടെ ഇംഗ്ലീഷ് ഒരു കുഞ്ഞിന്റെ പ്രായത്തിൽ മികച്ചതുമാണ്.
ക്രിസ്തുമസ് വേളയിൽ അല്ലിക്ക് പറയാനുള്ളത് സാന്റയോടാണ്. അമ്മയുടെ സോഫയിൽ ഇരുന്നു അല്ലി പറയുന്നത് കേൾക്കണം. ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെയാണ് അല്ലിക്ക് സമ്മാനമായി വേണ്ടിയത്.
https://www.instagram.com/p/CJL-XxEpAoU/?utm_source=ig_embed
തന്റെ ആവശ്യം സാന്റ കേട്ടോ എന്നറിയില്ല, എന്തായാലും അമ്മ സുപ്രിയ കേട്ടു. അല്ലിക്ക് സർപ്രൈസ് ആയി അന്ന പാവയെ നൽകാൻ സുപ്രിയ ഓർഡർ കൊടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക