മുന്നണിക്കകത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കും. നിലവില്‍ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. പാര്‍ട്ടിക്ക് മുന്നണിയില്‍ ശേഷി കൂടിയിട്ടുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു ; ഭാര്യയുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു
മുൻപ് തെരഞ്ഞെടുപ്പിൽ കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെട്ടിരുന്നങ്കിലും വിവാദങ്ങള്‍ക്ക് ഒടുവില്‍ അവസാനം ലീഗ് ഒത്തു തീര്‍പ്പിന് തയ്യാറാകുകയായിരുന്നു. ഇത്തവണ യുഡിഎഫിലെ ശക്തമായ ഘടകകക്ഷി എന്ന നിലയില്‍ അനുകൂല സാഹചര്യമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളില്‍ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. നേരത്തെ മത്സരിച്ചിരുന്ന സീറ്റുകള്‍ കൂടാതെ ആറു സീറ്റുകള്‍ അധികം ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക