ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എംഎൽഎയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് രണ്ടു വർഷം മുൻപ് പി. കെ ശശിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. 2019 നവംബർ 26നാണ് പി.കെ ശശിയെ സിപിഐഎം സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ പി.കെ ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന് – പി.കെ. ശ്രീമതി കമ്മീഷൻ കണ്ടെത്തിയിരുന്നു. സസ്പെന്റ് ചെയ്തതിനു ശേഷം സി.പി.എം പി.കെ ശശിയെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമായിരുന്നു കമ്മിറ്റി നടപടിയെടുത്തത്. കഴിഞ്ഞ വര്ഷം മെയ് മാസത്തിലാണ് അദ്ദേഹത്തെ പാർട്ടി തിരിച്ചെടുത്തത്. പി.കെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ശിപാര്ശയായി സംസ്ഥാന കമ്മറ്റിക്ക് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക