തിരുവനന്തപുരം: മദ്യലഹരിയില്‍ ഉമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്റെ വീഡിയോ പുറത്ത്. ഇടവ അയിരൂര്‍ സ്വദേശി റസാക്കാണ് മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഡിസംബര്‍ പത്തിനാണ് സംഭവം.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വർക്കല ഇടവ തുഷാര മൂക്ക് സ്വദേശിയായ റസാഖ് ആണ് മർദ്ദിച്ചത്. ആറു ദിവസം മുമ്പ് നടന്ന സംഭവം പകർത്തിയത് സഹോദരി തന്നെയാണെന്നാണ് റിപ്പോർട്ട്.
അതേസമയം മകനെതിരെ മൊഴി നൽകില്ലെന്ന് അമ്മ പറഞ്ഞു. അതേസമയം പരാതി ലഭിച്ചില്ലെന്നും ഇയാൾ ഒളിവിലാണെന്നും അയിരൂർ പോലീസ് അറിയിച്ചു. മകനായ റസാഖിനെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ്.
റസാഖ് ഒരു സ്ത്രീയ്ക്കൊപ്പം വേറെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റസാക്കിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം മകനെതിരെ പരാതിയില്ലെന്നാണ് മാതാവ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക