കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ്. ഇക്കാര്യം കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും
അടുത്തമാസം എട്ടിന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നത്. സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കരുതെന്നാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. കൂടാതെ പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക